വരവ് :



Tuesday, August 4, 2015

കടുവ യെ പിടിച്ച പുലി



ഇന്നലെ സൺഡേ യായിരുന്നില്ലേ.....ധ്രുവിന്റെ പ്രായോഗിക ജ്ഞാനം വർദ്ധിപ്പിക്കാൻ കിട്ടിയ ഒരു ദിവസം എന്ന് കരുതി ലവ നേയും പൊക്കിയെടുത്ത്‌ സ്കൂട്ടറിൽ ഞാൻ ത്രിശ്ശൂർ സൂ കാണിക്കാൻ പോയി.....കടുവ യെക്കണ്ട ധീരൻ ഒറ്റ ചാട്ടത്തിന്‌ എന്റെ കഴുത്തിൽ കയറി ഇരുന്നു....എന്നിട്ട്‌ കടുവ യെ ഒളികണ്ണിട്ട്‌ എന്നൊടൊരു ചോദ്യം.......
"അച്ഛാ കടുവ ഒരു പുലിയാണ ല്ലേ ??"
ദൈവ മേ ഇവൻ തൃശ്ശൂർ സ്ലാങ്ങ്‌ ആൻഡ്‌ ഫ്രൈയ്‌സസ്‌ ഇത്ര പെട്ടന്ന് പഠിച്ചോ?
ഞങ്ങൾ തൃശ്ശൂർ ക്കാർക്ക്‌ അസാമാന്യമായതെന്തും പുലിയുമായി ബന്ധപെടുത്തിപ്പറയണ ശീലം ശക്തൻ തമ്പുരാന്റെ കാലം മുതൽക്കെ ശക്തിയായി ഉണ്ട്‌. ധ്രുവിന്റെ ഭാഷാപാടവത്തിൽ എനിക്ക്‌ അഭിമാനം തോന്നി....പത്തിരുപത്‌ കൊല്ലം കഴിഞ്ഞ്‌ സാഹിത്യത്തിനുള്ള നൊബേൽ ഞങ്ങളുടേ വീടിന്റെ ഷോ ക്കേസിലിരിക്കുന്നത്‌ മനസാ കണ്ട്‌ ഞാൻ നിർ വൃതി യടഞ്ഞു.
വീട്ടിൽ ചെന്ന് ഈ സ ന്തോഷ വാർത്ത ശ്രീയോട്‌ പറഞ്ഞപ്പോഴാ കാര്യം മനസിലായത്‌....സിംഹം, കടുവ, പുലി ഒക്കെ അവന്‌ പുലി മാത്രാണ്‌ വെറും പുലി !!.....ശ്രീ കഴിഞ്ഞ ആറ്‌ മാസായിട്ട്‌ അത്‌ മാത്രാ പഠിപ്പിക്ക്യണതത്രെ!!
ഒരിംപ്രൂവ്‌ മെന്റും ഇല്ല!